മരുന്ന് നിർമ്മാതാക്കളായ മൊഡേണയുടെ ഫലംകാണിക്കുന്നുവെന്ന് പഠനം. വാക്സിൻ സ്വീകരിച്ച പ്രായമായവരിൽ നടത്തിയ പഠനത്തിൽ ചെറുപ്പക്കാരിൽ എന്നപോലെതന്നെ വൈറസിനെ പ്രതിരോധിക്കാൻ ഉതകുന്ന ആന്റിബോഡി ഉത്പാദിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്ലൂവിന് ഉപയോഗിക്കുന്ന മരുന്നുകൾക്ക് ഉള്ളപോലെയുള്ള പാർശ്വഫലങ്ങൾ ഉള്ളതായും ഗവേഷകർ വ്യക്തമാക്കി.
ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറ്റ്ലാന്റയിലെ എമോറി സർവ്വകലാശാലയിലെ ഗവേഷകരിൽ ഒരാളായ ഡോ ഇവാൻ ആൻഡേഴ്സണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.
Also Read:
ആദ്യഘട്ടത്തിൽ 18-55 വരെ പ്രായമുള്ളവരിലും 56 -76 വയസ് പ്രായമുള്ളവരിലുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ പരീക്ഷിച്ചത്. രണ്ട് അളവുകളിലുള്ള വാക്സിനുകളാണ് പരീക്ഷിച്ചത്. രണ്ട് ഡോഡ് 100 മൈക്രോഗ്രാം വാക്സിൻ ലഭിച്ച പ്രായമുള്ളവരിൽ ചെറുപ്പക്കാരിൽ കാണുന്നതിന് അനുസൃതമായ മാറ്റങ്ങളാണ് കണ്ടത്.
Also Read:
അംഗീകാരത്തിന് അപേക്ഷിക്കുന്നതിനു മുമ്പ് മൂന്നാംഘട്ടത്തിൽ കൂടിയ അളവിലാണ് മൊഡേണ മരുന്ന് പരീക്ഷണം നടത്തുന്നത്. തലവേദന, ക്ഷീണം, ശരീര വേദന, വാക്സിൻ കുത്തിവെച്ച സ്ഥലത്തെ വേദന തുടങ്ങിയവയാണ് വാക്സിന്റെ പാർശ്വഫലങ്ങൾ. സാധാരണ ഗതിയിൽ വാക്സിൻ സ്വീകരിച്ച ഉടൻ പാർശ്വഫലങ്ങൾ ഉണ്ടാവുകയും അത് വേഗത്തിൽ അപ്രത്യക്ഷമായതായും ആൻഡേഴ്സൺ വ്യക്തമാക്കി.
ഉയർന്ന തോതിലുള്ള ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിച്ചിട്ടുള്ള പ്രായമായവരിൽ ഉണ്ടാകുന്ന പ്രയാസങ്ങൾത്തന്നെയാണ് ഇതിലും കാണപ്പെടുന്നത്. അവർക്ക് ക്ഷീണമോ പനിയോ വരാമെന്നും ആൻഡേഴ്സൺ വ്യക്തമാക്കുന്നു.