ലോക വ്യാപകമായി അടുത്ത വർഷം ലഭ്യമാകുമെന്ന് പ്രമുഖ മരുന്ന് നിർമ്മാതാക്കളായ ഗ്ലാക്സോസ്മിത്ത്ക്ലൈൻ. അടുത്ത വർഷം വാക്സിൻ ലഭ്യമാകുമെന്ന ശുഭാപ്തിവിശ്വാസമാണ് തനിക്കുള്ളതെന്ന് ഗ്ലാക്സോസ്മിത്ത്ക്ലൈൻ (ജിഎസ്കെ) ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.
"അടുത്ത വർഷം കൊവിഡ് വാക്സിൻ ലോകവ്യാപകമായി ലഭ്യമാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്." ഗ്ലാക്സോസ്മിത്ത്ക്ലൈൻ സിഇഒ എമ്മ വാലംസ്ലി പറഞ്ഞു. 'വാക്സിനുകൾക്കാവശ്യമായ നിർണ്ണായക ഘടകങ്ങൾ വാക്സിൻ പരീക്ഷണത്തിലേർപ്പെട്ടിരിക്കുന്നവർക്ക് ജിഎസ്കെ നൽകുന്നുണ്ട്. '
Also Read:
'ജിഎസ്കെയുടെ പങ്കാളിത്തത്തോടെ സനോഫി നിർമ്മിക്കുന്ന വാക്സിന് അടുത്ത വർഷം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. തിടുക്കത്തിൽ വാക്സിൻ വികസിപ്പിക്കുന്നത് സുരക്ഷാ പ്രശ്നത്തിന് കാരണമാകില്ല. വളരെയധികം പരീക്ഷണങ്ങൾക്കൊടുവിലാണ് വാക്സിൻ വിതരണം ചെയ്യുന്നത്.' മുമ്പ് ചെയ്തിരുന്ന പലകാര്യങ്ങൾ ഒരേ സമയം ചെയ്യുന്നു എന്ന പ്രത്യേകത മാത്രമാണ് ഇതിനുള്ളതെന്നും എമ്മ പറഞ്ഞു.
അതേസമയം, മരുന്ന് കമ്പനിയായ മൊഡേണ വികസിപ്പിച്ച വാക്സിൻ പ്രായമുള്ളവരിൽ ഫലം കാണുന്നുവെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ്' ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച പ്രായമുള്ളവരിൽ ചെറുപ്പക്കാരിൽ എന്നപോലെ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടതായാണ് കണ്ടതെന്നും പഠനത്തിൽ പറയുന്നു.